5 മണിക്കൂറോളം ചികിത്സ നൽകിയില്ല; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന പരാതിയുമായി കുടുംബം

തൃശൂർ : സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവ് മൂലം ഒന്നരവയസുകാരൻ മരിച്ചെന്ന ആരോപണവുമായി ബന്ധുക്കൾ. കുട്ടിക്ക് പനി ബാധിച്ചതിനെ തുടർന്ന് ജില്ലയിലെ വിൻസെന്റ് ഡി പോൾ എന്ന സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വൈകുന്നേരം മുതൽ രാത്രി വരെ യാതൊരു ചികിത്സയും നൽകിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. പീഡിയാട്രിഷ്യൻ ഇല്ലാതെ നേഴ്സ് ആണ് കുട്ടിയെ ചികിത്സിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

വൈകുന്നേരം 4.30 മുതൽ 9 മണി വരെ യാതൊരു ചികിത്സയും കുട്ടിക്ക് നൽകിയിരുന്നില്ല. 9 മണിക്ക് ശേഷം കുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്. എന്നാൽ പീഡിയാട്രീഷ്യന്റെ നിർദ്ദേശപ്രകാരമാണ് ചികിത്സ നൽകിയതെന്നു ആശുപത്രി പറഞ്ഞു. ഇഞ്ചക്ഷനിലൂടെ മരുന്നുകൾ നൽകുവാൻ സാധികാത്ത അവസ്ഥ ആയതിനാൽ മരുന്ന് നൽകാൻ കഴിഞ്ഞില്ലെന്നുമാണ് ആശുപത്രി വാദിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ ഒല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments