CinemaKeralaNews

ഉമ്മൻ ചാണ്ടിയായി മമ്മൂട്ടി ; വൈറലായി ചിത്രങ്ങൾ

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടി വിട വാങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു കഴിഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതം സിനിമയാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഉമ്മൻചാണ്ടിയായി അഭിനയിക്കാൻ മമ്മൂട്ടിയാണ് അനുയോജ്യനെന്നും ആരാധകർ അഭിപ്രായപ്പെട്ടു.

എന്നാൽ വർഷമൊന്ന് കഴിഞ്ഞിട്ടും സിനിമയെപ്പറ്റി വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. ഉമ്മൻ ചാണ്ടിയുടെ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രം വൈറലായതോടെ ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാകുന്നുവെന്ന തരത്തിലുള്ള വാർത്തകൾ വീണ്ടും പ്രചരിക്കുന്നുണ്ട്. എന്നാൽ സേതു ശിവാനന്ദൻ എന്ന ആർട്ടിസ്റ്റ് വരച്ച ചിത്രമാണിത്. ‘ഉമ്മൻ ചാണ്ടി സാറായി മമ്മൂക്ക. കൺസെപ്റ്റ് ആർട്ട് മാത്രം..’ എന്ന് കുറിച്ചുകൊണ്ടാണ് സേതു ശിവാനന്ദൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.

അതേസമയം, ഉമ്മൻചാണ്ടിയുടെ ജീവിതം സിനിമയാക്കിയാൽ ആരൊക്കെ അഭിനയിക്കണമെന്ന് മകൻ ചാണ്ടി ഉമ്മൻ പറഞ്ഞ വാക്കുകളും വൈറലാകുന്നുണ്ട്. “അപ്പയുടെ ബയോപിക് വന്നാൽ ആരാണ് അഭിനയിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നും പിന്നും നോക്കാതെ മമ്മൂട്ടി എന്നാണ് ചാണ്ടി ഉമ്മൻ മറുപടി നൽകിയത്. ചിത്രത്തിൽ തന്റെ വേഷം ചെയ്യുന്നത് ദുൽഖർ ആയിരിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു”.

Leave a Reply

Your email address will not be published. Required fields are marked *