മലയാളത്തിലെ എക്കാലത്തെയും മികച്ച നായികയാണ് ഉര്‍വ്വശി. ഇപ്പോൾ ഉർവ്വശിയുടെയും മനോജ് കെ ജയന്റേയും മകളായ തേജാ ലക്ഷ്മി ചലച്ചിത്ര ലോകത്തിൽ അരങ്ങേറ്റം കുറിയ്ക്കാൻ തയാറെടുക്കുകയാണ്. ഇതിനിടയിൽ മകളെപ്പറ്റിയുള്ള ഉർവ്വശിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
”അനുവാദം ചോദിക്കാതെ ഞാന്‍ മകളുടെ മുറിയില്‍ കടക്കാറില്ല. അവള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യും. ഒറ്റയ്ക്ക് ഒരു മുറിയില്‍ കിടക്കാറുണ്ട്. എന്നാൽ ആദ്യമൊക്കെ എനിക്ക് അതേപ്പറ്റി ആശങ്കയായിരുന്നു. അവള്‍ ബാംഗ്ലൂരില്‍ പഠിക്കുമ്പോഴും ജോലി ചെയ്യുമ്പോഴും ഇടയ്ക്ക് ഞാന്‍ ചെന്ന് കാര്യങ്ങളെല്ലാം ഓക്കെയാണെന്ന് ഉറപ്പിക്കും. പിന്നീട് അത്തരം ചിട്ടകളൊക്കെ ഒഴിവാക്കിയെന്ന് ഉര്‍വ്വശി പറയുന്നു”.
ഞാന്‍ വളര്‍ന്ന രീതി വച്ചല്ല ഇപ്പോഴത്തെ കുട്ടികളെ വളര്‍ത്തേണ്ടതെന്ന് മനസിലാക്കി. അവര്‍ എന്നെപ്പോലെ ആവണ്ട എന്ന് ഉറപ്പിച്ചു. കുട്ടികള്‍ സ്വാതന്ത്ര്യത്തോടെ വളരട്ടെ. മോള് പഠിച്ച് നല്ല ജോലിയൊക്കെയായി ജീവിക്കണം എന്നാണ് ഞാന്‍ ആഗ്രഹിച്ചത്. അവളുടെ ജീവിതത്തില്‍ സിനിമയുണ്ടാകുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അവള്‍ പഠിക്കാന്‍ മിടുക്കിയായിരുന്നു. ക്രൈസ്റ്റില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നുവെന്നും ഉർവ്വശി പറയുന്നു.
അതേസമയം, നടിയുടെ മകള്‍ എന്ന ലേബലിലല്ല അവള്‍ വളര്‍ന്നത്. ആ പ്രായത്തിലുള്ള എല്ലാ കുട്ടികളേയും പോലെ പഠനം, ജോലി അങ്ങനെയുള്ള ക്രമങ്ങളില്‍ തന്നെയായിരുന്നു ജീവിതം. ഒരു ഘട്ടമെത്തിയപ്പോള്‍ സുഹൃത്തുക്കളില്‍ പലരും അവളോട് ചോദിച്ചു തുടങ്ങി, എന്തിനാണ് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നതെന്ന്. അങ്ങനെയാണ് മോള്‍ സിനിമയെപ്പറ്റി ചിന്തിച്ചു തുടങ്ങുന്നത്. ഇപ്പോഴവള്‍ സീരിയസായി സിനിമയെ കാണുന്നുണ്ട്. നല്ല വേഷങ്ങള്‍ വന്നാല്‍ ചെയ്യുമെന്നും ഉര്‍വ്വശി പറയുന്നു.