Kerala Government News

സെക്രട്ടേറിയറ്റിന് മുന്നിൽ പങ്കാളിത്ത പെൻഷൻകാരുടെ ഭിക്ഷാടന സമരം

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, എൻ പി എസ് പെൻഷൻകാർക്ക് മുൻഗണന വിഭാഗത്തിലുള്ള റേഷൻ കാർഡ് നൽകുക. ഗ്രാറ്റുവിറ്റി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള മൂവ്മെൻറ് ഫോർ ഓൾഡ് പെൻഷൻ സ്കീം (KMOPS) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ഭിക്ഷാടന സമരം സംഘടിപ്പിച്ചു.
കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡണ്ട് ഇർഷാദ് M S ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ സുരക്ഷ പെൻഷൻ തുക പോലും ലഭിക്കാത്ത പങ്കാളിത്ത പെൻഷൻകാരുടെ ദയനീയമായ അവസ്ഥ ഭരണാധികാരികളുടെയും സമൂഹത്തിൻ്റെയും സർവീസ് സംഘടനകളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. അസംഘടിത മേഖലയിലെ ഒരു ദിവസത്തെ ദിവസക്കൂലിയിനത്തിലുള്ള തുക പോലും ഒരു മാസത്തെ പെൻഷനായി പങ്കാളിത്ത പെൻഷൻകാർക്ക് ലഭിക്കാത്ത അവസ്ഥയുണ്ട്. അവർക്ക് ഗ്രാറ്റുവിറ്റി നിഷേധിക്കുന്നത് പേയ്മെൻ്റ് ഓഫ് ഗ്രാറ്റുവിറ്റി ആക്ടിൻ്റെ വ്യവസ്ഥകൾ പോലും മാനിക്കാതെയാണ്.- അദ്ദേഹം പറഞ്ഞു

സംസ്ഥാന പ്രസിഡൻ്റ് നിസാമുദ്ദീൻ ശാസ്താംകോട്ട അധ്യക്ഷത വഹിച്ചു . വിരമിച്ച എൽപിഎസ് ജീവനക്കാർക്ക് നീതിക്കുവേണ്ടി മരണം വരെ പോരാടും എന്ന് അദ്ദേഹം പറഞ്ഞു. രതീഷ് പുത്തൻവേലിക്കര സ്വാഗതവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി ഹരീഷ് പാലിയേക്കുന്നേൽ .സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റുക്കി .ഗിരിജ .കൃഷ്ണകുമാരി ജനറൽ സെക്രട്ടറി ഷാനവാസ് , ശ്രീലാൽ കൊല്ലം . കെ പി അനസ് എന്നിവർ സംസാരിച്ചു. KMOPS സംസ്ഥാന ട്രഷറർ അബ്ദുൽ ജബ്ബാർ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *