ത്രിപുര; ത്രിപുരയില്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് ഇപ്പോള്‍ കോളടിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ ഷന്‍കാര്‍ക്കും 5 ശതമാനം ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ചതിനാല്‍ തന്നെ നവംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. 2 ലക്ഷത്തോളം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രതിവര്‍ഷം 500 കോടി രൂപ അധികമായി ചെലവഴി ക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.
വടക്കു കിഴക്കന്‍ സംസ്ഥാനത്തെ വിനാശകരമായ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1,700 കോടി രൂപ ചെലവഴിച്ചതും കടുത്ത സാമ്പത്തിക സാഹചര്യങ്ങളും അവഗണിച്ചാണ് ജനങ്ങള്‍ക്കായി ഇത്തരത്തിലൊരു തീരുമാനം. ത്രിപുരയ്‌ക്കൊപ്പം പഞ്ചാബും ക്ഷാമബത്ത വര്‍ധിപ്പിച്ചിരിക്കുകയാണ്. പഞ്ചാബ് സര്‍ക്കാര്‍ ബുധനാഴ്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നാല് ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു.
6.50 ലക്ഷത്തിലധികം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും കുടുംബങ്ങള്‍ക്ക് ദീപാവലി സമ്മാനമായിട്ടാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചിരുന്നു. ജീവനക്കാര്‍ സംസ്ഥാന ഭരണത്തിന്റെ നിര്‍ണായക വിഭാഗമാണെന്നും അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും അവരുടെ ക്ഷേമം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ മുന്‍ഗ ണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.