ആംബുലൻസിൽ യാത്രചെയ്തെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി

Suresh Gopi

തിരുവനന്തപുരം: വിവാദങ്ങൾ കടുക്കുന്നതിനിടെ തൃശ്ശൂര്‍പൂര നഗരിയിലെത്താൻ ആംബുലന്‍സിൽ കയറിയെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സമ്മതിച്ചു. തൃശൂർ പൂരം കലക്കലിൽ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്ന് സുരേഷ് ​ഗോപി പറഞ്ഞു. തൃശൂരിലെ ജനങ്ങൾ വോട്ട് ചെയ്തതിന് കാരണം കരുവന്നൂർ വിഷയമാണ്. അത് മറക്കാനുള്ള ശ്രമമാണ് പൂരം കലക്കൽ ആരോപണമെന്ന് സുരേഷ് ​ഗോപി പറഞ്ഞു.

ആംബുലൻസിൽ വന്നിറങ്ങി എന്ന് പറഞ്ഞ ആളുടെ മൊഴി എടുത്തിട്ടുണ്ടല്ലോ. ആ മൊഴിയിൽ എന്ത് കൊണ്ടാണ് പൊലീസ് കേസ് എടുക്കാത്തതെന്നും സുരേഷ് ​ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ആരുടേയും അച്ഛന് വിളിച്ചിട്ടില്ല. വിളിക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സുരേഷ് ​ഗോപി പറഞ്ഞു.

കാലിന് പ്രശ്നമുണ്ടായിരുന്നു. ആള്‍ക്കൂട്ടത്തിനിടയിലൂടെ പോകാനാകുമായിരുന്നില്ല. അഞ്ച് കിലോമീറ്റര്‍ കാറിൽ സഞ്ചരിച്ചാണ് സ്ഥലത്ത് എത്തിയത്. ഗുണ്ടകള്‍ കാര്‍ ആക്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന യുവാക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. സിബിഐയെ വിളിക്കാൻ ചങ്കൂറ്റമുണ്ടോയെന്നും സുരേഷ് ഗോപി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

അതേ സമയം എഡിഎമ്മിന്റെ മരണത്തിൽ, റിപ്പോർട്ടിന്മേൽൽ മന്ത്രിയുടെ പ്രതികരണം ഇല്ലേ?. ഈ വിഷയങ്ങൾ ഇന്നോ ഇന്നലെ തുടങ്ങിയതല്ല. ഇന്നലെയും പെട്രോളിയം മന്ത്രിയുമായി സംസാരിച്ചിരുന്നു. കഴിഞ്ഞ 10 വർഷത്തിനകത്ത് നൽകിയ എൻഒസി പരിശോധിക്കുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments