ജമ്മു; 2019 ഒക്ടോബര്‍ 31 നാണ് കേന്ദ്ര ഭരണ പ്രദേശമായി ജമ്മു കാശ്മീര്‍ മാറിയത്. അന്ന് മുതല്‍ തന്നെ പല പാര്‍ട്ടികളും ജമ്മുവിനെ കേന്ദ്ര ഭരണ പ്രദേശമാക്കുന്നതിനെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ സ്ഥാപക ദിനമായ ഇന്ന് കറുത്ത ദിനമായിട്ടാണ് എന്‍സിയും പിഡിപിയും ആചരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമായി അംഗീകരിക്കുന്നില്ല.
അതിനാല്‍ എസ്‌കെഐസിസിയിലെ കേന്ദ്രഭരണ പ്രദേശ ദിനാചരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ഒരു നേതാ ക്കളും പങ്കെടുക്കില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജഡിബാല്‍ എംഎല്‍എയുമായ തന്‍വീര്‍ സാദിഖ് വ്യക്തമാക്കി യിരുന്നു. അവകാശങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കുന്നതുവരെ സ്ഥാപക ദിനം പിഡിപിക്ക് കറുത്ത ദിനമായി തുടരുമെന്നാണ് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി വ്യക്തമാക്കിയത്.
മുസ്ലീം ഭൂരിപക്ഷ സംസ്ഥാനത്ത് അട്ടിമറി നടത്താന്‍ കഴിയുമെങ്കില്‍ അവരും ജാഗ്രത പാലിക്കണമെന്ന് ഇന്ത്യയിലെ ന്യൂനപക്ഷ ങ്ങളെ പാഠം പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ജമ്മു കശ്മീര്‍ ബിജെപിയുടെ പരീക്ഷണശാലയായി മാറിയിരിക്കുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതെന്നും എന്നാല്‍ അത് തട്ടിയെടുക്കുകയായിരുന്നുവെന്നും മെഹബൂബ പറഞ്ഞു.