CinemaNews

നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിവാഹ വീഡിയോ ; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് നയൻ‌താര. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ, വിവാഹം കഴിഞ്ഞ് 2 വർഷത്തിന് ശേഷം നടിയുടെ വിവാഹ വീഡിയോ റിലീസിനൊരുങ്ങുകയാണ്. നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ എന്ന പേരിലാണ് ഡോക്യുമെന്‍ററി റിലീസാകുക.

നവംബർ 18 നാണ് ഡോക്യുമെന്‍ററി ഒടിടിയിൽ സ്ട്രീമിംഗ് ചെയ്യുക. റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്നതിനായി നെറ്റ്ഫ്ലിക്സ് ഒരു പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. കറുത്ത വസ്ത്രത്തിൽ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു നീങ്ങുന്ന നയൻതാരയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നടിയും ഈ പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.

അതേസമയം, 2015 ൽ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് നയൻതാരയും വിഘ്‌നേശ് ശിവനും ഒന്നിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായിരുന്നു വിഘ്‌നേശ് ശിവൻ. 2022 ജൂൺ 9 നാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഇരുവരും വാടക ഗർഭ ധാരണത്തിലൂടെ 2 ആൺകുട്ടികളുടെ മാതാപിതാക്കളായി. ഉയിർ, ഉലകം എന്നിങ്ങനെ പേരിട്ടിരിക്കുന്ന മക്കളോടൊപ്പമാണ് ഇപ്പോൾ താരദമ്പതികൾ കൂടുതൽ സമയവും ചെലവഴിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *