കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും. പ്രത്യേക അന്വേഷണസംഘമാണ് ഇന്ന് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്. നവീൻ ബാബു മരിക്കുന്നതിന് മുമ്പുള്ള ആശയ വിനിമയത്തെക്കുറിച്ചാവും അന്വേഷണസംഘം ചോദിച്ചറിയുക.
പ്രശാന്തനെ പ്രതി ചേർക്കണമെന്നുള്ള കുടുംബത്തിന്റെ ആവശ്യം പരിശോധിക്കുമെന്നാണ് സൂചന. സംഭവത്തിന്റെ ഗൂഢാലോചനയും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. അതേസമയം, റിമാൻഡിലായ പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി നാളെ പരിഗണിക്കും.