തിരുവനന്തപുരം: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഒഴുകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. കുഴല്‍പ്പണം, കള്ളപ്പണം ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്ന പ്രധാനപ്പെട്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ?ഗോവിന്ദന്‍. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.
ടിവി ചാനലില്‍ ബിജെപി ഓഫീസുകളുടെ വെളിപ്പെടുത്തല്‍ കണ്ടിരുന്നു. അതില്‍ പറയുന്നത്. സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും അറിഞ്ഞാണ് ഈ പണം വന്നതെന്നാണ്. ഇതില്‍ കൃത്യമായ അന്വേഷണം വേണം. കള്ളപ്പണത്തിന്റെ ഒഴുക്ക് കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 3 ഇടങ്ങളിലും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.