Kerala

‘കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു’ കേരള ജ്യോതി എം. കെ സാനുവിന്

തിരുവനന്തപുരം: വിശിഷ്ട വ്യക്തികള്‍ സമൂഹത്തിന് നല്‍കിയ സമഗ്ര സംഭാവനകളുടെ അംഗീകാരമായ കേരള സര്‍ക്കാരിന്റെ ഏറ്റവും വലിയ പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. എഴുത്ത്, കൃഷി,സയന്‍സ്, കായികം,കല, സാമൂഹ്യ സേവനം, വാണിജ്യം എന്നീ മേഖലകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

അധ്യാപകനും എഴുത്തുകാരനുമായ എം. കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത്. കായിക പുരസ്‌കാരം ഇന്ത്യയുടെ സഞ്ജു വിശ്വനാഥ് സാംസണ്‍ നേടി. എസ് സോമനാഥ് (സയന്‍സ് & എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി), കലാമണ്ഡലം വിമലാ മേനോന്‍ (കല), ഡോ. ടി കെ ജയകുമാര്‍ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വര്‍ക്കര്‍), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹമായവര്‍.

പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാര്‍ഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിര്‍ണയം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *