സലേ: ശത്രു രാജ്യങ്ങളുമായി യുദ്ധം ചെയ്യുന്നത് തുടരുകയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ അറിയിച്ചിരിക്കു കയാണ് ഇസ്രായേല്‍. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയാണ് സമൂഹ മാധ്യമമായ എക്സിലൂടെ ആശംസ അറിയിച്ചത്. ഇന്ത്യ യെപ്പോലെ ഇസ്രയേലും ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്രെയും മൂല്യങ്ങളെ മാനിക്കുന്നുവെന്ന് കറ്റ്സ് പറഞ്ഞു.
എന്റെ സുഹൃത്ത് ഡോ. എസ് ജയശങ്കറിനും ഇന്ത്യയിലെ ജനങ്ങള്‍ക്കും ദീപാവലി ആശംസിക്കുന്നു. ഇസ്രയേലും ഇന്ത്യയും ജനാധിപത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശോഭനമായ ഭാവിക്കായുള്ള ദര്‍ശനത്തിന്റെയും മൂല്യങ്ങള്‍ പങ്കിടുന്നു. ഈ പ്രകാശോത്സവം നമുക്കെല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും സമാധാനവും നല്കട്ടെ’ എന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി എക്സില്‍ കുറിച്ചു.