
Politics
പാർട്ടി ചിഹ്നം വേണ്ട ; പി സരിൻ മത്സരിക്കുന്നത് ഇടത് മുന്നണിയിൽ സ്വതന്ത്രനായി
തിരുവനന്തപുരം : കോൺഗ്രസിൽ നിന്ന് പുറത്ത് പോയ പി സരിൻ ഇടത് മുന്നണിയിൽ സ്വതന്ത്രനായി മത്സരിക്കും. തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയുമായി ചർച്ച ചെയ്ത ശേഷമാണ് സരിന്റെ തീരുമാനം. പാർട്ടി ചിഹ്നത്തിൽ വേണ്ടെന്ന് സംസ്ഥാന കമ്മറ്റിയിലാണ് തീരുമാനമായത്. പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിന് മുമ്പ് തന്നെ സരിന്റെ വീട്ടിൽ ഇടത് നേതാക്കൾ എത്തിയിരുന്നു.
അതേ സമയം പാലാക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിയ പി സരിന് വലിയ വരവേൽപ്പാണ് സഖാക്കൾ ഒരുക്കിയത്. ആർഷോ ഉൾപ്പെടെ പാർട്ടിയുടെ പ്രധാന നേതാക്കളൊക്കെ സ്ഥലത്തുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് നേതാക്കളുമായി സംസാരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് സരിൻ പാർട്ടി ഓഫീസിൽ എത്തിയിരിക്കുന്നത്.