‘കടുവകള്‍ക്ക് പിന്നാലെ ആനകളും’. ബാന്ധവ്ഗഡില്‍ രണ്ട് ദിവസത്തിനിടെ ചെരിഞ്ഞത് എട്ട് ആനകള്‍

ഭോപ്പാല്‍: ബാന്ധവ്ഗഡ് കടുവാ സങ്കേതത്തില്‍ രണ്ട് ദിവത്തിനിടെ ചരിഞ്ഞത് എട്ട് ആനകള്‍. ഏഴ് ആനകളാണ് ചൊവ്വാഴ്ച്ചയും ഒരാന ബുധനാഴ്ച്ചയുമാണ് ചരിഞ്ഞത്. ഏഴ് പിടിയാനയും ഒരു കൊമ്പനുമാണ് 48 മണിക്കൂറിനിടെ ബാന്ധവ്ഗഡ് കടുവാ സങ്കേ തത്തില്‍ നിന്ന് ചത്തത്. ഇതില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് അധികൃതരുടെ അഭിപ്രായം. ഒരാനയുടെ നില വളരെ ഗുരുതര മാണ്. ബാക്കി മൂന്ന് ആനകള്‍ നിരീക്ഷണത്തിലുമാണ്. ആനകള്‍ ഭക്ഷിച്ച വരഗ് എന്ന ധാന്യ ചെടിയില്‍ നിന്ന് വിഷബാധയേറ്റാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റില്‍ നിന്നുള്ള അഞ്ചംഗ സംഘം സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കും.ആനയുടെ ജഡം കണ്ടെത്തിയ പ്രദേശത്തെ ഒരു ഡസനോളം ഫാമുക ളിലും വീടുകളിലും വന്യജീവി ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തുകയും അഞ്ച് പേരെ ചോദ്യം ചെയ്യുകയും ചെയ്തു. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവില്‍ വ്യാപിച്ചുകിടക്കുന്ന അന്വേഷണമേഖലയില്‍ ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ അന്വേഷണം നടത്തിയിരുന്നു.

ആനകള്‍ ചരിഞ്ഞ സ്ഥലത്തെ ചെടികളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. സമീപത്തെ വയലുകളിലെയും കൃഷിയിടങ്ങ ളിലെയും സാമ്പിളുകള്‍, ആനകള്‍ കുടിക്കുന്ന വെള്ളം എന്നിവ പരിശോധിക്കും. മുന്‍പ് കടുവകളുടെ തുടര്‍ച്ചയായ മരണം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2021 നും 2023 നും ഇടയില്‍ ബാന്ധവ്ഗഡിലും ഷാഹ്‌ദോള്‍ വനമേഖലയിലും ചത്തത് ഏകദേശം 43 കടുവകള്‍ ആയിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments