
Kerala Government News
ദിവ്യ എസ് അയ്യർ സാംസ്കാരിക വകുപ്പ് ഡയറക്ടർ ആകും
സാംസ്കാരിക വകുപ്പ് ഡയറക്ടർ ആയി ദിവ്യ എസ് അയ്യർ എത്തും.നിലവിൽ വിഴിഞ്ഞം സീപോർട്ട് എം.ഡി, കേരള സോളിഡ് വേയ്സ്റ്റ് മാനേജ്മെൻ്റ് പ്രൊജക്ടിൻ്റെ പ്രൊജക്ടർ ഡയറക്ടർ എന്നി തസ്തികകളാണ് ദിവ്യ എസ് അയ്യർ വഹിക്കുന്നത്. ഇതിന് പുറമെയാണ് സാംസ്കാരിക വകുപ്പ് ഡയറക്ടർ കസേരയുടെ അധിക ചുമതല ദിവ്യക്ക് ലഭിക്കുന്നത്.
2014 ബാച്ച് ഐ എ എസ് ഓഫിസറായ ദിവ്യ എസ് അയ്യർ മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ്. മടങ്ങിയെത്തിയതിനു ശേഷം സാംസ്കാരിക വകുപ്പ് ഡയറക്റുടെ ചുമതല ഏറ്റെടുക്കും. ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.


