KeralaNews

ഡോ. എ. ജയതിലക് IAS പുതിയ ചീഫ് സെക്രട്ടറി; സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തു. 1991 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനും ധനവകുപ്പില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുമാണ് ഡോ. എ.ജയതിലക്.

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം സംസ്ഥാനത്തിന്റെ 50–ാമത് ചീഫ് സെക്രട്ടറിയായി എ.ജയതിലകിനെ തിരഞ്ഞെടുത്തത്. 2026 ജൂണ്‍ വരെയാണ് ജയതിലകിന്റെ സര്‍വീസ് കാലാവധി.