ഷവോമി ടി.വി എസ് പ്രോ മിനി എല്‍ഇഡി 2025 ടിവികള്‍ വരുന്നു. 65 ഇഞ്ചില്‍ വരുന്ന ടിവിക്ക് 54,300 രൂപ മുതലാണ് ആരംഭിക്കുന്നത്. 75 ഇഞ്ചിന് ഏകദേശം 76,700 രൂപയാണ് വില. 85, 100 ഇഞ്ചുകലില്‍ വരുന്ന ടിവിക്ക് യഥാക്രമം 1,00,300 രൂപ മുതല്‍ 1,53,500 രൂപ വരെയാണ് വില.
ഷവോമിയുടെ ചൈന ഇ-സ്റ്റോര്‍ വഴി ഇന്ത്യയില്‍ എല്ലാ ഇഞ്ചിലുള്ള ടിവികളും ലഭ്യമാണ്. വലുപ്പത്തില്‍ നാല് ഓപ്ഷനുകളിലായി വരുന്ന ടിവി നാല് കെ മിനി എല്‍ഇഡി സ്‌ക്രീനുകളിലാണ് എത്തുന്നത്. ടിവികളില്‍ ”ക്വിംഗ്ഷാന്‍ ഐ കെയര്‍’ എന്ന സാങ്കേതിക വിദ്യ ഉപയേഗിച്ചിരിക്കുന്നു. അതിനാല്‍ തന്നെ ഇത് കാഴ്ചക്കാരുടെ കണ്ണുകളിലെ ആയാസം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കമ്പിനി പറയുന്നത്.