ദുരന്തമുണ്ടായിട്ട് 3 മാസം ; സഹായം വൈകുന്നതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ സമരത്തിനിറങ്ങുന്നു

വയനാട് : കേന്ദ്ര സർക്കാർ സഹായം നൽകിയില്ലെന്ന് സംസ്ഥാനസർക്കാരും സഹായം നൽകാനുള്ള നടപടികൾ പുരോഗിക്കുകയാണ് എന്ന് കേന്ദ്ര സർക്കാരും പറയാൻ തുടങ്ങിയിട്ട് മാസങ്ങൾ ‌, ഇതുവരെ നടപടിയൊന്നുമായില്ല. ഒടുവിൽ സഹായം പ്രതീക്ഷിച്ചിരിക്കുന്ന വയനാട്ടിലെ ദുരന്തബാധിതർ സമരത്തിനിറങ്ങുകയാണ്.ദുരന്തമുണ്ടായി മൂന്ന് മാസം പിന്നിട്ടും നടപടി ഉണ്ടാകുന്നില്ല എന്നതിലാണ് പ്രതിഷേധം. ജനശബ്ദം ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

പുനരധിവാസം വൈകുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. സമരമാർഗത്തിലേക്ക് നീങ്ങേണ്ട ഗതികേടിലാണ് ചൂരൽമല മുണ്ടക്കൈ പ്രദേശത്തെ ദുരിതബാധിതർ. ടൌൺഷിപ്പിനായി എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കൽ നിയമകുരുക്കിലായിരിക്കുന്നു.

ദുരന്ത നിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കുന്നതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി കോടതി പരിഗണനയിലാണ്. നവംബർ നാലിന് ഹർജി പരിഗണിക്കും വരെ ഏറ്റെടുക്കൽ വേണ്ടെന്ന് കോടതി നിർദേശിച്ചിരിക്കുന്നു. ദിവസം മുന്നൂറ് രൂപ വച്ചുള്ള സഹായം അടക്കം തുടർന്ന് കിട്ടാതായതോടെ സാമ്പത്തിക പ്രതിസന്ധിയും ദുരിതബാധിതർക്ക് രൂക്ഷമാണ്. വായ്പകൾ എഴുതി തള്ളുമെന്ന ബാങ്കുകളുടെ വാഗ്ദാനവും പൂർണമായിട്ടില്ല. ഇതോടെയാണ് ദുരിതബാധിതർ ആക്ഷൻ കമ്മറ്റി രൂപീകരിച്ചതും ഇപ്പോൾ സമരത്തിനിറങ്ങുന്നതും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments