യു ട്യൂബില്‍ എല്ലാവരും ശ്രദ്ധിക്കുന്നതും യു ട്യൂബേഴ്സിന്റെ വരുമാന സ്‌ത്രോതസ് നിശ്ചയിക്കുന്നതും കാഴ്ച്ചക്കാരുടെ എണ്ണമാണ്. എന്നാല്‍ കാഴ്ച്ചക്കാരുടെ എണ്ണവും വീഡിയോ അപ്ലോഡ് ചെയ്യുന്ന തീയതിയും ഇനി കാണാനാകില്ല. യൂ ട്യൂബ് ഇവ രണ്ടുമില്ലാത്ത പുതിയ ഒരു ഹോം പേജ് പരീക്ഷിക്കുകയാണ്. ലഘുചിത്രങ്ങള്‍ക്കൊപ്പം കാഴ്ചകളുടെ എണ്ണം നീക്കം ചെയ്തതിന് നല്ല അഭിപ്രായ മാണെന്നാണ് യു ട്യൂബ് പറയുന്നത്. അപകീര്‍ത്തികരമാണെന്ന് മിക്ക ആളുകളും അവകാശപ്പെട്ടു.
വാര്‍ത്തകള്‍ക്ക് ഇത്തരം അപ്ലോഡ് തീയതി അനിവാര്യമാണെന്ന് അഭിപ്രായം ഉണ്ടായിരുന്നു. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. പുതിയ ഹോം പേജ് വന്നാല്‍ വീഡിയോകളിലെ ചിത്രത്തിനൊപ്പം ചാനല്‍ പേരും വീഡിയോയുടെ പേരും മാത്രമേ ദൃശ്യമാകുവെന്നും യു ട്യൂബ് സൂചിപ്പിക്കുന്നു. എന്നാല്‍ അന്തിമ തീരുമാനം കമ്പിനി വ്യക്തമാക്കിയിട്ടില്ല.