കൽപ്പറ്റ : വീണ്ടും ഗവർണർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഡോ. മോഹനൻ കുന്നുമ്മലിനെ വൈസ് ചാൻസലർ ആയി വീണ്ടും നിയമിച്ചതിനെതിരെയാണ് പ്രതിഷേധം.
സർവകലാശാലാ ഗസ്റ്റ് ഹൗസിൽ ഗവർണർ വൈസ് ചാൻസിലർമാരുടെ യോഗത്തിന് എത്തുന്ന ഗവർണർക്കെതിരെ പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐ നിലപാട്. അതേ സമയം കഴിഞ്ഞ ദിവസം ഈ പ്രതിഷേധത്തിന് മുന്നോടിയായി ക്യാമ്പസിൽ എസ്എഫ്ഐ പ്രവർത്തകർ അണിനിരന്നിരുന്നു.
സംഘി ചാൻസിലർ നോട്ട് വെൽക്കം ഹിയർ എന്ന് ബാറർ കാണിച്ചാണ് എസ്എഫ്ഐ ക്യാമ്പസിൽ പ്രതിഷേധം ഉയർത്തിയത്. ആദ്യം ഉയർത്തിയ ബാനർ പൊലീസ് അഴിച്ച് മാറ്റിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ എസ്എഫ്ഐ പുതിയ ബാനർ ക്യാമ്പസിൽ കെട്ടി.