സാംസങ്ങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണുകളായ ഗ്യാലക്സി z ഫോള്‍ഡ് 6, ഗ്യാലക്സി zഫ്ലിപ് 6 എന്നിവ ഇപ്പോള്‍ വന്‍ വിലക്കിഴിവില്‍ വാങ്ങാം. പരിമിതകാല ഉത്സവ ഓഫറിലാണ് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നത്. നോ-കോസ്റ്റ് ഇ എം ഐ ഓപ്ഷനുകളും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗ്യാലക്സി ഫോള്‍ഡ് z 6 ന്രെ വില നിലവില്‍ 1,44,999 രൂപയാണ് വില.എന്നാല്‍ ഓഫറിന്റെ ഭാഗമായി ഗാലക്സി ഇസഡ് ഫ്ലിപ്പ് 6-ന്റെ വില Rs. 89,999 രൂപയാണ്.
രണ്ട് ഫോണുകളും 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷന് ഉപയോഗിച്ച് വാങ്ങാവുന്നതാണ്. ഗ്യാലക്സി z ഫോള്‍ഡ് 6-ന്റെ ഇഎംഎ ഓപ്ഷനുകള്‍ ആരംഭിക്കുന്നത് 4028 രൂപ മുതലാണ്. ഗ്യാലക്സി z ഫ്ലിപ് 6ന്റെ ഇഎം ഐ 2,500 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് ഗാലക്സി ഇസഡ് അഷ്വറന്‍സും ലഭിക്കും. അപ്പോള്‍ ഇഷ്ടപ്പെട്ട സ്മാര്ട്ട്് ഫോണ്‍ നിങ്ങള്‍ക്കും ഇനി വാങ്ങാം.