കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ റിമാൻഡിൽ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുന്നത്. പിപി ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേർന്നേക്കുമെന്നാണ് വിവരം. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്നാവശ്യപ്പെട്ട് ആയിരിക്കും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുന്നത്.
അതിനിടയിൽ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് ചേരുകയാണ്. ദിവ്യക്കെതിരെ സംഘടന നടപടി ഉണ്ടാകുമോയെന്ന് ഇന്നറിയാം. അതേസമയം, പി പി ദിവ്യയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പി പി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. ണ്ടാഴ്ചത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. നവംബർ 12 വരെയാണ് ദിവ്യയുടെ റിമാന്‍ഡ് കാലാവധി.