ഒരു ഗാനം, 17 ഗായകർ ! സൂര്യയുടെ കങ്കുവയിലെ പുതിയ ഗാനം പുറത്ത്

‘തലൈവനെ..’ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങി.

സൂര്യ
സൂര്യ

തമിഴ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. ചിത്രത്തിലെ ‘തലൈവനെ..’ എന്ന് തുടങ്ങുന്ന ​ഗാനം പുറത്തിറങ്ങി. പുറത്തിറക്കിയിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് 17 ഗായകർ ചേർന്നാണെന്നതാണ് എടുത്തു പറയേണ്ടത്.

അരവിന്ദ് ശ്രീനിവാസ്, ദീപക് ബ്ലൂ, ഷെൻബാഗരാജ്, നാരായണൻ രവിശങ്കർ, ഗോവിന്ദ് പ്രസാദ്, ഷിബി ശ്രീനിവാസൻ, പ്രസന്ന ആദിശേഷ, സായിശരൺ, വിക്രം പിട്ടി, അഭിജിത്ത് റാവു, അപർണ ഹരികുമാർ, സുസ്മിത നരസിംഹൻ, പവിത്ര ചാരി, ലവിത ലോബോ, ദീപ്തി സുരേഷ്, ലത കൃഷ്ണ, പത്മജ ശ്രീനിവാസൻ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ഗാനത്തിന് സം​ഗീതം ഒരുക്കിയിരിക്കുന്നത്.

നവംബർ 14ന് ‘കങ്കുവ’ തിയറ്ററുകളിൽ എത്തും. ‘കങ്കുവ’ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രങ്ങളിലൊന്നാണ്. ചിത്രം രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും. ആദ്യ ഭാഗം നവംബറിൽ റിലീസ് ചെയ്യും. 2023ൽ സംവിധായകൻ ശിവ സിനിമയുടെ പേരിന്റെ അർഥം വെളിപ്പെടുത്തിയത് ശ്രദ്ധേയമായിരുന്നു. ‘കങ്കുവ’ എന്നത് പുരാതനമായ ഒരു തമിഴ് വാക്കാണ്. അതിന്റെ അർഥം തീയെന്നും, ദഹിപ്പിക്കാൻ ശേഷിയുള്ളവനെന്നുമാണെന്ന് ശിവ വ്യക്തമാക്കിയിരുന്നു.

ബോബി ഡിയോൾ ഈ ചിത്രത്തിൽ ഒരു വില്ലൻ വേഷത്തിൽ എത്തുന്നതായും, ചിത്രത്തിന്റെ മറ്റ് പല കഥാപാത്രങ്ങളും ഇപ്പോഴും പുറത്തു വന്നിട്ടില്ലന്നും റിപ്പോർട്ടുകളുണ്ട്. ഗ്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം തമിഴകത്തു നിന്ന് 1000 കോടി കളക്ഷൻ നേടുന്ന ആദ്യ സിനിമയാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments