അയ്യോ മാമാ ഒന്നും തെരിയാത്…അത്ര സിംപിളല്ല ബാലയുടെ കോകില

നടൻ ബാലയുടെ വിവാഹവാർത്തയാണ് കഴിഞ്ഞ ഒരാഴ്ചയിൽ അധികമായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. നാല് വിവാഹം കഴിച്ച ആളാണെന്ന് അഭിമാനത്തോടെ പറയുന്ന നടൻ വിവാഹം ചെയ്തിരിക്കുന്നത് ബന്ധു കൂടിയായ കോകിലയെയാണ്. തന്നെ ചെറുപ്പം മുതൽ പ്രണയിച്ച മാമന്റെ മകൾ ആണ് കോകില എന്നാണ് ബാല പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും ബാല പങ്കുവച്ചതും ഇല്ല. തന്നെക്കാൾ 21 വയസ് വ്യത്യാസം കോകിലയ്ക്കുണ്ടെന്നും ബാല പറഞ്ഞിരുന്നു.

തന്റെ കോടിക്കണക്കിനു രൂപയുടെ അനന്തര അവകാശി. അധികം വൈകാതെ തന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്ന ആൾ എന്നിങ്ങനെയൊക്കെയാണ് നാലാം ഭാര്യയെപ്പറ്റി നടൻ ബാല പറഞ്ഞത്. കൂടാതെ, ബാലയുടെ ഒപ്പം ഏറെ സിംപിൾ ആയി ഒരു തനി തമിഴ് നാടൻ പെൺകുട്ടിയായി നിൽക്കുന്ന കോകിലയെയാണ് നമ്മൾ കണ്ടത്. എന്നാൽ റിയൽ ലൈഫിൽ അത്ര നാടൻ പെണ്ണൊന്നുമല്ല കോകില എന്ന് അവരുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും വ്യക്തമാണ്.

ഒരു കോഫി ലവർ എന്നും കോഫി ഷോപ്പ് ഉദ്യോഗസ്ഥ എന്നും തോന്നിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ് കോകിലയുടെ ഇൻസ്റ്റാഗ്രാം നിറയെ ഉള്ളത്. ഇടക്ക് വച്ച് ബാലയുടെ അമ്മയ്ക്ക് ഒപ്പമുള്ള സ്നേഹനിമിഷങ്ങളും കോകില പങ്കുവച്ചിട്ടുണ്ട്. അതേസമയം, കോകില – ബാല ബന്ധം തുടങ്ങിയിട്ടിട്ട് നാളേറെ ആയെന്നു കോകിലയുടെ പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. കേരളത്തിൽ വെക്കേഷൻ ടൈം ചിലവിടുന്നതും ബാലയുടെ പുത്തൻ ലെക്സസ് കാറിൽ ട്രിപ്പുകൾ പോയതിന്റെയും പോസ്റ്റുകൾ കോകില പങ്കുവച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം പരസ്യമാക്കിയത് വിവാഹത്തിന് ശേഷം ആണെന്ന് മാത്രം.

വിവാഹത്തിന് മുൻപേ ശിവ ഭക്ത ആയ കോകില പാവക്കുളം ക്ഷേത്രത്തിൽ എത്തിയതിന്റെയും സ്റ്റാറ്റസ് പങ്കിട്ടിട്ടുണ്ട്. ഇതേ ക്ഷേത്ര നടയിൽ വച്ചായിരുന്നു ബാലയുടെയും കോകിലയുടെയും വിവാഹം. വിവാഹ ശേഷം മാധ്യമങ്ങളെ കാണുമ്പൊൾ അയ്യോ മാമ ഞാൻ എന്ത് പറയും എന്ന് ചോദിച്ചു പേടിച്ചു നിന്ന ആളെ അല്ല കോകില എന്ന് പോസ്റ്റുകളിൽ നിന്നും വ്യക്തവുമാണ്. അതേസമയം, കർണാടക സ്വദേശിയായിരുന്നു ബാലയുടെ ആദ്യ ഭാര്യ. രണ്ടാമതാണ് ഗായികയായ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചത്. നടന്റെ ആദ്യ വിവാഹത്തെ കുറിച്ച് താൻ അറിഞ്ഞത് ഏറെ വൈകിയായിരുന്നുവെന്ന് അടുത്തിടെ അമൃത വെളിപ്പെടുത്തിയിരുന്നു.

തൃശൂർ സ്വദേശിയും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല മൂന്നാമത് വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും നിയമപരമായി വിവാഹം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കോകിലയെ വിവാഹം കഴിക്കാൻ ബാലയെ സംബന്ധിച്ച് മറ്റ് നിയമതടസങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോസ് മുന്‍പും പുറത്ത് വന്നിരുന്നു. അന്ന് മുതല്‍ ബാല മറ്റൊരു ജീവിതത്തില്‍ പ്രവേശിച്ചു എന്ന തരത്തിലായിരുന്നു കഥകള്‍. ഒടുവില്‍ ആ വാര്‍ത്തകളൊക്കെ സത്യമാണെന്ന് തന്നെയാണ് വിവാഹത്തിലൂടെ തെളിഞ്ഞത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments