
CinemaNewsSocial Media
ലാലേട്ടന് പിന്നാലെ മമ്മൂക്കയും ; ഹോളിവുഡ് ക്ലാസിക്കുകളിൽ നിറഞ്ഞാടി മെഗാസ്റ്റാർ
എ.ഐ സാങ്കേതിക വിദ്യയുടെ വളർച്ച ഇന്ന് എല്ലാ മേഖലകളിലും വ്യാപിച്ചിരിക്കുകയാണ്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആളുകളുടെ രൂപങ്ങൾ മാറ്റുന്നതും മലയാളി നടന്‍മാരെ ഹോളിവുഡിലെത്തിക്കുന്നതുമെല്ലാം വൈറലാണ്. ഇപ്പോഴിതാ, മോഹൻലാലിന് പിന്നാലെ മെഗാസ്റ്റാർ മമ്മൂട്ടിയെയും ബോളിവുഡിലെത്തിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ.

ഗോഡ്ഫാദര്‍, റോക്കി, എക്‌സ്. മെന്‍, പൈററ്റ്‌സ് ഓഫ് ദ കരീബിയന്‍, ജോക്കര്‍, ജോണ്‍ വിക്ക്, റാമ്പോ, ടോപ്പ് ഗണ്‍ തുടങ്ങിയ ക്ലാസിക്ക് സിനിമകളിലെ കഥാപാത്രങ്ങള്‍ക്കാണ് എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മമ്മൂക്കയുടെ മുഖം നല്‍കിയിരിക്കുന്നത്. എ.ഐ എഞ്ചിനീയര്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് ഈ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോകളും വൈറലായതോടെ നിരവധി പേർ ഇവ പങ്കുവയ്ക്കുന്നുമുണ്ട്.