Kerala

ആലപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴ: വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു. ലേക്ക് ഹോം എന്ന ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ബോട്ട് പൂര്‍ണ്ണമായും കത്തി നശിച്ചു. ഉത്തരേന്ത്യക്കാരായ ആറോളം വിനോദസഞ്ചാരികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. അത് കൊണ്ട് തന്നെ അത്യാഹിതം ഉണ്ടായില്ലെന്നും പുക ഉയര്‍ന്നപ്പോള്‍ തന്നെ ബോട്ടിലുണ്ടായിരുന്നവരെ വേഗത്തില്‍ പുറത്തെത്തിക്കാനായി എന്നും രക്ഷാ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *