പിണറായി വിദേശ യാത്ര നടത്തിയത് 26 തവണ!! ലിസ്റ്റിൽ മകൾ വീണ വിജയൻ ഇല്ല

തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിദേശയാത്രയിൽ അനുഗമിച്ചവരുടെ ലിസ്റ്റിൽ മകൾ വീണ വിജയൻ ഇല്ല. കെ.പി.സി.സി സെക്രട്ടറി അഡ്വ. സി. ആർ. പ്രാണകുമാറിന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്രോട്ടോക്കോൾ വകുപ്പ് നൽകിയ മറുപടിയിലാണ് വീണ വിജയൻ അപ്രത്യക്ഷനായത്.

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്ര നടത്തിയത് 26 തവണയാണ്. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, സ്വിറ്റ്സർലാൻ്റ്, നെതർലൻ്റ്സ്, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവ , ക്യൂബ, ഇന്തോനേഷ്യ , സിംഗപ്പൂർ, ബഹറിൻ , യു.എ. ഇ എന്നിവിടങ്ങളിലേക്കാണ് മുഖ്യമന്ത്രി പറന്നത്. ഇതിൽ അമേരിക്കയിലേക്ക് മാത്രം 5 തവണ പിണറായി പറന്നു. 87 ദിവസമാണ് പിണറായി അമേരിക്കയിൽ തങ്ങിയത്.

അമേരിക്കയിലെ മയോക്ലിനിക്കിൽ ആയിരുന്നു പിണറായി ചികിൽസ തേടിയത്. 8 തവണയാണ് യു.എ.ഇ യിലേക്ക് പിണറായി പറന്നത്. വിദേശയാത്രയിൽ ഉദ്യോഗസ്ഥരും മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. അമേരിക്ക, സിംഗപ്പൂർ , ക്യൂബ, ഇന്തോനേഷ്യ, യു.എ.ഇ എന്നിവിടങ്ങളിൽ ഭാര്യ കമലയും മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു. പിണറായിയുടെ മിക്ക വിദേശയാത്രയിലും ഭാര്യ കമലയെ കൂടാതെ മകൾ വീണ വിജയനും കൊച്ചു മകൻ ഇഷാനും അനുഗമിച്ചിരുന്നു.

വീണ വിജയൻ്റെയും മകൻ്റെയും വിദേശയാത്രയുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നുവെങ്കിലും പ്രോട്ടോക്കോൾ വിഭാഗം നൽകിയ വിവരവകാശ മറുപടിയിൽ പിണറായിയെ അനുഗമിച്ചവരുടെ ലിസ്റ്റിൽ മകൾ വീണ വിജയൻ ഇല്ല എന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

മാസപ്പടി കേസിൽ പ്രതിക്കൂട്ടിലായ വീണ വിജയൻ്റെ എക്സാലോജിക് കമ്പനിയുടെ വിദേശ ഇടപാടുകളും അന്വേഷിക്കുകയാണ്. മുഖ്യമന്ത്രിയോടൊപ്പം ഉള്ള വിദേശ യാത്രയിൽ വീണ വിജയൻ എന്തെങ്കിലും ബിസിനസ് ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നതും അന്വേഷണത്തിലാണ്. ഇതിൻ്റെ അന്വേഷണം നടക്കുമ്പോഴാണ് വീണ വിജയൻ്റെ പേര് മുഖ്യമന്ത്രിയെ അനുഗമിച്ചവരുടെ ലിസ്റ്റിൽ നിന്ന് അപ്രതൃക്ഷമാകുന്നതും.

കൊച്ചു മകൻ ഇഷാൻ 2024 മെയ് 6 മുതൽ 21 വരെ നടത്തിയ ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ യാത്രയിൽ മുഖ്യമന്ത്രിയെ അനുഗമിച്ചിരുന്നു എന്നും വിവരവകാശ മറുപടിയിൽ വ്യക്തമാക്കുന്നു. മിക്ക യാത്രയിലും പിണറായിയെ അനുഗമിച്ചിരുന്ന കൊച്ചു മകൻ്റെ പേരും 3 വിദേശയാത്രയിൽ മാത്രം പ്രോട്ടോക്കോൾ വിഭാഗം ഒതുക്കിയിരിക്കുകയാണ്. മകൾ വീണ വിജയൻ്റെ പേര് വിദേശയാത്രയിൽ അനുഗമിച്ചവരുടെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയതിൻ്റെ ദുരൂഹത വരും ദിവസങ്ങളിൽ പുറത്ത് വരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments