ബംഗളൂരു; ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരുവിനെ നയിക്കാന്‍ വീണ്ടും കോഹ്ലി എത്തുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഒരു പ്രധാന സംഭവവികാസമുണ്ടായി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) വിരാട് കോഹ്ലിയെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി വീണ്ടും നിയമിക്കാന്‍ ഒരുങ്ങുന്നു. 2013 മുതല്‍ 2021 വരെ ബെംഗളൂരു ടീമിന്റെ ക്യാപ്റ്റനാ യിരുന്ന കോഹ്ലി, ടി20 ലീഗിന്റെ 14-ാം പതിപ്പിന് ശേഷമാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് കോഹ്ലി മാറിയത്.
2022 മുതല്‍ 2024 വരെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാഫ് ഡു പ്ലെസിസാണ് ആര്‍സിബിയെ നയിച്ചത്. എന്നാല്‍, മെഗാ ലേലത്തിന് മുന്നോടിയായി, കോഹ്ലി വീണ്ടും നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. 2021 സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തന്റെ തീരുമാനം കോഹ്ലി ആരാധകരെ അറിയിച്ചിരുന്നു. കീരിടം നേടാന്‍ സാധിക്കാത്തതിനാലാണ് കോഹ്ലി പിന്‍മാറിയതെന്നാണ് പലരും കരുതിയതെങ്കിലും അത് തെറ്റാണെന്ന് ടീം തന്നെ തെളിയിച്ചു.