Cinema

‘നട്ടെല്ലിന് ഗുരുതര പ്രശ്‌നം’. നടന്‍ ദര്‍ശന് ആറാഴ്ച്ചത്തെ ജാമ്യം അനുവദിച്ചു

ബെംഗളൂരു: രേണുകസ്വാമി വധക്കേസിലെ പ്രതി നടന്‍ ദര്‍ശന് ആറാഴ്ച്ച കോടതി ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച ആറാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ദര്‍ശന് നട്ടെല്ലിന് ഗുരുതര പ്രശ്‌നമുണ്ടെന്നും ഉടന്‍ തന്നെ ഫിസിയോതെറാപ്പിയോ ഓപ്പറേഷനോ നടത്തണമെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശമെന്നും കോടതിയില്‍ ദര്‍ശന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

ഉടന്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചില്ലെങ്കില്‍, മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങളും പക്ഷാഘാതവും ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ ദര്‍ശന് ഉണ്ടാകുമെന്നാണ് അഭിഭാഷകനായ നാഗേഷ് കോടതിയെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ബെല്ലാരി ജയിലില്‍ കഴിയുന്ന ദര്‍ശന് ബെല്ലാരി സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സ ലഭ്യമാകില്ലെന്നും മൈസൂരുവില്‍ കൊണ്ടുപോകാന്‍ അനുവദിക്കണമെന്നും താരത്തിന്റെ വക്കീല്‍ ആവശ്യപ്പെട്ടിരുന്നു.

ദര്‍ശന്റെ ഇഷ്ടാനുസരണം മൈസൂരിലെ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. അതിനാല്‍ പ്രവേശി പ്പിക്കുമ്പോള്‍ പാസ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചികിത്സയുടെ സ്വഭാവം, കാലാവധി തുടങ്ങിയവ സംബന്ധിച്ച് ഒരാഴ്ചക്കകം ഡോക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *