ന്യൂഡല്‍ഹി: വായു മലിനീകരണം ക്രമാതീതമായി കൂടുന്ന ഡല്‍ഹിയില്‍ പടക്കം നിരോധിച്ചത് വളരെ അത്യാവശ്യ സാഹചര്യമായതിനാലെന്ന് എഎപി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ദീപാവലി ദീപങ്ങളുടെ ഉത്സവമാണെന്നും അതിനാല്‍ ദീപാവലിക്കായി കത്തിക്കേണ്ടത് പടക്കമല്ല മറിച്ച് മെഴുകുതിരികളും മണ്‍വിളക്കുകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മാസം ആദ്യമാണ് പടക്കം നിരോധിച്ചത്. 2025 ജനുവരി അഞ്ച് വരെ ഈ നിയന്ത്രണം തുടരും.
പടക്ക നിരോധനം ദീപാവലി ഹിന്ദു ഉത്സവമായതുകൊണ്ടാണെന്ന് ബിജെപിയും ആര്‍എസ്എസും വിമര്‍ശിച്ചിരുന്നു. ഇതിന് മറുപടിയാണ് കേജ്രിവാള്‍ നല്‍കിയത്. മലിനീകരണത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതിന് പടക്ക നിരോധനം ആവശ്യമാണെന്നും അതില്‍ ‘ഹിന്ദു-മുസ്ലിം’ വേര്‍തിരിവില്ലെന്നും അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി.