തമിഴ് നടൻ ശിവകാര്‍ത്തികേയൻ നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് അമരൻ. രാജ്‌കുമാർ പെരിയസാമി സംവിധാനത്തിൽ ശിവകാർത്തികേയൻ ആദ്യമായി സൈനിക വേഷത്തിലെത്തുന്ന ചിത്രം, ദീപാവലി ദിനത്തിൽ തീയറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. മേജർ മുകുന്ദിന്റെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. അതിനാൽ തന്നെ പല ലുക്കുകളിലായാണ് ശിവകാർത്തികേയൻ ചിത്രത്തിൽ എത്തുന്നത്. വൻ മേയ്‍ക്കോവറാണ് ചിത്രത്തിനായി നടൻ നടത്തിയിട്ടുള്ളത്.
പുതിയ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയുമായി ചിത്രത്തിന്റെ പത്ര പരസ്യം പുറത്തുവിട്ടത് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്. നിമിഷനേരം കൊണ്ട് തന്നെ വിരലായിമാറിയിരിക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. ബുക്ക് മൈ ഷോയില്‍ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ, 1,82000 പേരിലധികം ആളുകൾ ബുക്ക് മൈ ഷോയിലൂടെ അമരന് താല്പര്യം രേഖപ്പെടുത്തിയതായി കാണാൻ സാധിക്കുന്നത്.
ശിവകാർത്തികേയന്റെ കരിയറിലെ തന്നെ നിർണ്ണായകമായ ചിത്രമാണ് അമരൻ. ചിത്രത്തിന്റെ വിജയം നടന്റെ സിനിമ ഭാവിയെ തന്നെ മാറ്റി മറിക്കുമെന്നാണ് സൂചന. 2.47 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഈ സിനിമ തിരഞ്ഞെടുക്കാൻ കാരണം യൂണിഫോം ആണെന്ന് നേരത്തെ നടൻ പ്രതികരിച്ചിരുന്നു. യൂണിഫോം താൻ ധരിച്ചപ്പോള്‍ ഒരു ഹീറോയായി അനുഭവപ്പെട്ടുവെന്നും, മേജര്‍ മുകുന്ദ് വരദരാജിന് തന്റെ അച്ഛനുമായി സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.