ഡല്‍ഹി; 70 വയസിന് മുകളില്‍ ഉള്ളവര്‍ക്കായി ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന’ കാര്‍ഡ് ഒക്ടോബര്‍ 29 ന് ഔദ്യോഗികമായി പുറത്തിറക്കി പ്രധാനമന്ത്രി. വയോധികരുടെ വരുമാനവും സാമ്പത്തിക നിലയും പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. ആയുഷ്മാന്‍ വയ വന്ദന കാര്‍ഡ് പൊതുജനാരോഗ്യ സംരക്ഷണത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പദ്ധതി വിപുലമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഉയര്‍ന്ന വിലയുള്ള മരുന്നുകളുടെ ചിലവ് കാരണം മതിയായ ചികിത്സ ഇക്കൂട്ടര്‍ക്ക് ഇനി ലഭിക്കാതിരിക്കില്ല. ഏകദേശം 6 കോടിയോളമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് അധികമായി പ്രയോജനം ചെയ്യുന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് ഈ മാസം ആദ്യം കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. പദ്ധതിയുടെ കീഴില്‍ വരുന്ന കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലു മുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക പരിരക്ഷ ലഭിക്കും.