ജർമ്മനിയിൽ അവസരങ്ങൾ; നോർക്ക റൂട്ട്‌സ്-ട്രിപ്പിൾ വിൻ നഴ്‌സ് റിക്രൂട്ടമെന്റിൽ സ്പോട്ട് രജിസ്ട്രേഷൻ

തിരുവനന്തപുരം : നോർക്ക റൂട്ട്‌സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മിനിയിലേക്ക് നടത്തുന്ന നഴ്‌സുമാരുടെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റിൽ നേരത്തേ അപേക്ഷ നൽകാൻ സാധിക്കാത്തവർക്കായി സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം. ഇതിന്റെ ഭാഗമായി നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) കോഴിക്കോട് സെന്ററിൽ നവംബർ 1 നും തിരുവനന്തപുരം സെന്ററിൽ (മേട്ടുക്കട ജംഗ്ഷൻ,തൈക്കാട്) നവംബർ 4 നും നേരിട്ടെത്തി രജിസ്റ്റർ ചെയ്യാവുന്നതാണ്.

രജിസ്‌ട്രേഷൻ നടപടികൾ രാവിലെ 10 മാണി മുതലാണ് ആരംഭിക്കുക. നഴ്‌സിംങിൽ ബിഎസ്‌സി/പോസ്റ്റ് ബേസിക് വിദ്യാഭ്യാസ യോഗ്യതയും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. വിശദമായ വിവരങ്ങൾ അടങ്ങിയ റെസ്യുമെ , പാസ്‌പോർട്ട്, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), നഴ്‌സിംഗ് രജിസ്‌ട്രേഷൻ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുളള പ്രധാനപ്പെട്ട രേഖകൾ രജിസ്റ്റർ ചെയ്യുന്നതിനായി കൊണ്ട് വരേണ്ടതാണ്. മുൻപ് അപേക്ഷ നൽകിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുളള സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ഇതിനൊപ്പം നടക്കും.

വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികൾക്കും (ഫാസ്റ്റ് ട്രാക്ക്) മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്സ്. അഭിമുഖം നവംബർ 13 മുതൽ 21 വരെ തിരുവനന്തപുരത്ത് നടക്കും. വിവരങ്ങൾക്ക്: www.norkaroots.org, www.nifl.norkaroots.org, ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്)

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments