എറണാകുളം : നൃത്ത പരിപാടികളിൽ പങ്കെടുത്ത് കാശുണ്ടാക്കിയതിന്റെ പേരിൽ തന്നെ മലായാള സിനിമയിൽ നിന്ന് മാറ്റി നിർത്തി. ഗുരുതര ആരോപണവുമായി നടി ഷംന കാസിം രംഗത്ത്. ദുബായിൽ തന്റെ ഡാൻസ് സ്റ്റുഡിയോ ആരംഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് മലയാള സിമയിൽ നിന്ന് തന്നെ മാറ്റി നിർത്തുന്നതായി നടി പ്രതികരിച്ചത്.
താൻ ഇപ്പോഴും താര സംഘടനയായ അമ്മയിലെ അംഗമാണെന്നും അമ്മയിൽ നിന്നും ഇതുവരെ മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും ഷംന കൂട്ടിച്ചേർത്തു. അതേ സമയം താൻ അമ്മയുടെ അംഗം തന്നെയാണെന്നും ഇപ്പോഴത്തെ പ്രതിസന്ധിയിൽ ദുഃഖമുണ്ടെന്നും ദുഃഖമുണ്ടെന്നും ഷംന പറഞ്ഞു.
നമ്മുടെ ഇൻഡസ്ട്രിയെ കുറിച്ചിട്ട് ഇങ്ങനെ പറയുന്നത് കേൾക്കുമ്പോൾ മോശമാണ്. പക്ഷേ എല്ലാം നല്ലതിന് വേണ്ടിയിട്ടാണ്. അങ്ങനെ നമുക്ക് പ്രാർത്ഥിക്കാമെന്ന് താരം പറഞ്ഞു. നടി ഷംന കാസിമിന് മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധിക്കപ്പെടാനായത്. മലയാള സിനിമാ രംഗത്ത് തനിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും ഷംന തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്.