300 രൂപയുടെ ചെക്ക് വിതരണം ചെയ്ത് യോഗി; ചെക്കിന്റെ വലിപ്പം കണ്ട് ഞെട്ടി സൈബർ ലോകം

ലക്നൗ : സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്കോളർഷിപ്പ് വിതരണം. വാരണാസിയിൽ സമ്പൂർണാനന്ദ സംസ്കൃത വിശ്വ വിദ്യാലയത്തിലാണ് സ്കോളർഷിപ്പ് വിതരണം നടന്നത്. ഇതിന്റെ വിഡിയോയാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ അടക്കം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചു. സംസ്കൃത സ്കോളർഷിപ്പ് സ്കീം പ്രകാരമുള്ള തുകയായ മൂന്നൂറിന്റെയും 900ന്റെയും ചെക്കുകളാണ് യോഗി ആദിത്യനാഥ് വിതരണം ചെയ്തത്.

മുന്നൂറു രൂപയ്ക്കും ചെക്ക്’. ഇത് ബിജെപിയക്ക് മാത്രമേ സാധിക്കു. ചെക്ക് പ്രിന്‍ഡ് ചെയ്യാന്‍ അതിലുള്ള തുകയെക്കാള്‍ ചെലവ് സര്‍ക്കാര്‍ നടത്തുന്നുണ്ടെന്ന് പരിപാടിയുടെ വീഡിയോ എക്‌സില്‍ പങ്കുവച്ച്‌ കൊണ്ട് കോണ്‍ഗ്രസ് ദേശീയ വക്താവ് ഷമ മുഹമ്മദ് കുറിച്ചു. ഇതിനു പുറമെ, തങ്ങളുടെ പബ്ലിസിറ്റിക്ക് വേണ്ടി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചെന്ന് വിമര്‍ശനവും സമൂഹമാധ്യമത്തിൽ ഉയരുകയാണ്. വെറും 300 രൂപ നൽകാനാണോ ഇത്രയും വലിയ പരേഡ് നടത്തുന്നതെന്ന് ഒരു എക്സ് ഉപയോക്താവ് ചോദിച്ചത്.

പൊതുജനങ്ങളുടെ പണം പബ്ലിസിറ്റിക്ക് വേണ്ടി പാഴാക്കുന്നു എന്നാണ് മറ്റൊരു കൂട്ടർ വിമർശിക്കുന്നത്. യോഗി ആദിത്യനാഥ് ജി, ഇത്രയും പണം നൽകി വിദ്യാർത്ഥികളെ കൊഞ്ചിക്കരുതെന്നും ഒരു ഉപയോക്താവ് പ്രതികരിച്ചു.ഞായറാഴ്ചയാണ് സ്കോളർഷിപ്പ് വിതരണം നടന്നത്.

സംസ്‌കൃത സ്‌കൂളുകള്‍, കോളേജുകള്‍, യൂണിവേഴ്‌സിറ്റകള്‍ എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് നൽകുക. ഇതിന്റെ വീഡിയോ നിമിഷ നേരങ്ങൾക്കുളിൽ തന്നെ വൈറലായി. തുടക്കത്തിൽ 300 വിദ്യാർത്ഥികൾക്ക് മാത്രമേ സ്കോളർഷിപ്പ് നേടാൻ സാധിച്ചിരുന്നുള്ളു.

സംസ്‌കൃത ഭാഷയ്ക്കും രാജ്യത്തിന്റെ സംസ്‌കാരത്തിനും ഈ പരിപാടി വളരെ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നാണ് പരിപാടിയില്‍ എത്തിച്ചേർന്നവരോട് മുഖ്യമന്ത്രി പറഞ്ഞത്. ദീപാവലിക്ക് മുന്നോടിയായി ഈ പദ്ധതി നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments