തല ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യ രാമ ക്ഷേത്രം; 28 ലക്ഷം ദീപങ്ങൾ പ്രഭ ചൊരിയും; ചരിത്രമുഹൂർത്തം സൃഷ്ടിക്കാൻ യുപി സർക്കാർ

അയോദ്ധ്യ രാമക്ഷേത്രം നിർമ്മാണത്തിന് പിന്നാലെയുള്ള ആദ്യ ദീപാവലി ആഘോഷങ്ങളാണ് ഇപ്പോൾ നടക്കുന്നത് . അതുകൊണ്ട് തന്നെ ജന്മഭൂമി ക്ഷേത്രത്തിലെ അതിഗംഭീരം ആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് യു പി സർക്കാർ. ഇതിന്റെ ഭാഗമായിടുള്ള ഒരുക്കങ്ങൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞു. രാമക്ഷേത്രത്തിലെ ദീപാവലി ആഘോഷങ്ങൾ ചരിത്രമാക്കാനൊരുങ്ങുകയാണെന്ന് മുഖ്യമന്ത്രി യോഗി യോഗി ആദിത്യനാഥ് പറഞ്ഞു. ഈ ദീപാവലിക്ക് 2.8 ദശലക്ഷം വിളക്കുകൾ കത്തിച്ച് സരയൂ നദീതീരത്ത് പ്രകാശം ചൊരിഞ്ഞു ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് സർക്കാർ.

ഇത്തവണ പരിസ്ഥിതി സൗഹൃദമായ വിളക്കുകളാണ് കത്തിക്കുക. ഈ വിളക്കുകൾ കറയും പുകയും പറ്റിപിടിക്കാത്ത വിധത്തിലുള്ളവയാണ്. മാത്രമല്ല, പ്രകാശം കൂടുതൽ നേരം നിലനിൽക്കുമെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നു സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു.

28 ലക്ഷത്തോളം വിളക്കുകൾ കൊളുത്തുമ്പോൾ ഉണ്ടാകുന്ന കാർബൺ ബഹിർഗമനത്തെ കുറയ്ക്കുന്നതിനായി പ്രത്യേക മെഴുക് വിളക്കുകൾ ഉപയോഗിക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിനു പുറമെ ക്ഷേത്രത്തിന്റെ സമുച്ചയം ഉൾപ്പെടെ മൊത്തമായി പുഷപാലങ്കാരവും നടത്തുന്നതാണ്. ഇതിന് വേണ്ടി ഉദ്ദ്യോഗസ്ഥരെ വിവിധ വിഭാഗങ്ങളായി തരംതിരിച്ച് നിയോഗിച്ചിട്ടുണ്ട്. അതേസമയം , സരയൂ നദിയുടെ 55 കൽപ്പടവുകളിൽ 28 ലക്ഷം ദിയകൾ തെളിക്കാനായി 30,000 വോളന്റിയർമാരുടെ സേവനമാണ് സജ്ജമാക്കിയിരിക്കുന്നത്. 2000 ആളുകൾ വിളക്കു തെളിയിക്കുന്നതിന് മേൽനോട്ടവും വഹിക്കും. 80,000 ദിയകൾ കൊണ്ട് പ്രത്യേകം സ്വാസ്തിക ചിഹ്നവും ഒരുക്കും. ഇതിനായി 150 വോളന്റിയർമാരെയാണ് തയാറാക്കിയിരിക്കുന്നത്.

അതേസമയം, ഈ വർഷത്തെ ദീപോത്സവത്തിൽ ശ്രീരാമൻ്റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങൾ ചിത്രീകരിക്കുന്ന 18 ഊർജ്ജസ്വലമായ ദൃശ്യാവിഷ്ക്കരണങ്ങളും അവതരിപ്പിക്കും.

ശ്രീരാമൻ്റെ വിദ്യാഭ്യാസം, സീതയുമായുള്ള വിവാഹം, പ്രവാസജീവിതം, ഭാരതനുമായുള്ള പുനഃസമാഗമം, ശബരി കഥ, അശോക വാടികയിലെ സാന്നിധ്യം, ഹനുമാൻ്റെ ലങ്കാ യാത്ര, ലക്ഷ്മണൻ ശക്തി അസ്ത്രത്തിൽ വീണത്, രാവണൻ്റെ പരാജയം, ശ്രീരാമൻ്റെ വിജയകരമായ തിരിച്ചുവരവ് തുടങ്ങിയ സുപ്രധാന നിമിഷങ്ങളെ ചുറ്റിപ്പറ്റിയാണ് പ്രദർശനം. ഇവയെല്ലാം മഹത്തായ ദീപോത്സവ ആഘോഷങ്ങളിൽ കലാശിക്കും.

ദീപാവലി മഹോത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രം ദർശനത്തിനായി ഒക്ടോബർ 29 മുതൽ നവംബർ 1 അർദ്ധരാത്രി വരെ തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്. സന്ദർശകർക്ക് ഗേറ്റ് നമ്പർ 4 ബിയിൽ നിന്ന് ക്ഷേത്രത്തിന്റെ മൊത്തം സൗന്ദര്യവും ആസ്വദിക്കാൻ സാധിക്കുന്നതാണ്. ദീപോത്സവം 2024ന്റെ ഒരുക്കങ്ങൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. ഒക്ടോബർ 30ന് തല ദീപാവലി ദിവസമായിരിക്കും 28 ലക്ഷം ദിയകൾ സരയൂ നദീ തീരത്ത് തെളിയിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments