ന്യൂഡല്‍ഹി: അയോധ്യയിലെ കുരങ്ങുകളുടെ ക്ഷേമത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍. ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജിന്റെ നേതൃത്വത്തില്‍ ആഞ്ജനേയ സേവാ ട്രസ്റ്റാണ് കുരങ്ങുകളെ സംരക്ഷിക്കുന്നത്. അക്ഷയ് കുമാറിന്റെ അകമഴിഞ്ഞ സംഭാവനയെ പറ്റി ട്രസ്റ്റ് ആണ് വെളിപ്പെടുത്തിയത്. ‘അക്ഷയ് കുമാര്‍ വളരെ ദയയും ഉദാരനുമായ ഒരു മനുഷ്യനാണ്യ തന്റെ മാതാപിതാക്കളായ ഹരി ഓമിന്റെയും അരുണ ഭാട്ടിയയുടെയും പേരിലാണ് അദ്ദേഹം ഈ മഹത്തായ സംഭാവന നല്‍കിയത്’.
ഞങ്ങള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുമ്പോള്‍ ഒരു പൗരനും അത് അസൗകര്യമുണ്ടാക്കില്ല. മാത്രമല്ല, കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ഫലമായി അയോധ്യയിലെ തെരുവുകളില്‍ മാലിന്യം തള്ളുന്നില്ലെന്നും ഞങ്ങള്‍ ഉറപ്പു നല്‍കുന്നുവെന്നും ട്രസ്റ്റിന്റെ മേലധികാരി സ്വാമി രാഘവാചാര്യ ജി മഹാരാജ് വ്യക്തമാക്കി.