ശ്രുതിക്ക് നടൻ മമ്മൂട്ടിയുടെ സ്നേഹ സമ്മാനം

എറണാകുളം : ശ്രുതിക്ക് നടൻ മമ്മൂട്ടിയുടെ സ്നേഹ സമ്മാനം. കൊച്ചിയിൽ നടന്ന സമൂഹ വിവാ​ഹ പരിപാടിയിൽ പങ്കെടുത്ത മമ്മൂട്ടി ശ്രുതിയ്ക്ക് വേണ്ടി സമ്മാനം നൽകി. കൊച്ചിയിൽ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരിൽ നടത്തിയ സമൂഹവിവാഹ ചടങ്ങിലാണ് ഇരുവരും തമ്മിൽ കണ്ട് മുട്ടിയത്.

മമ്മൂട്ടിയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയാണ് ട്രൂത്ത് മാംഗല്യം. ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്ന് മമ്മൂക്ക തന്നെയാണ് ആവശ്യപ്പെട്ടത്. ക്ഷണം സ്വീകരിച്ച് ശ്രുതി ട്രൂത് ഫിലിംസ് നടത്തുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കാനെത്തി. മകളെപ്പോലെ മമ്മൂട്ടിയും ശ്രുതിയെ സ്‌നേഹത്താൽ ചേർത്ത് നിർത്തി. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറായ റോബർട്ടാണ് ചടങ്ങിന്റെ വീഡിയോ മനോഹരമായ കുറിപ്പിനൊപ്പം സോഷ്യൽമീഡിയയിൽ പങ്കിട്ടത്.

വയനാട് ദുരന്തത്തിൽ ഉറ്റവരും തെട്ടടുത്ത സമയത്ത് ഉണ്ടായ വാ​ഹനാപകടത്തിൽ തന്റെ പ്രതിശ്രുതവരൻ നഷ്ടപ്പെട്ട ശ്രുതിയെന്ന പെൺകുട്ടിയെ മലയാളക്കരയ്ക്ക് അത്ര പെട്ടന്ന് മറക്കാൻ സാധിക്കില്ല. കേരളക്കരയെ ഒന്നടങ്കം ഉള്ളലിയിക്കുന്ന, ഞെട്ടിക്കുന്ന കാഴ്ചകളാണ് വയാനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരുന്നത്. കൂടപ്പിറപ്പും ആകെയുള്ള സമ്പാദ്യവുമെല്ലാം ഒറ്റ നിമിഷം കൊണ്ട് ഒഴുകി പോയ നിസ്സാ​ഹായവസ്ഥ. ഈ വേദന തിന്ന് തീരും മുമ്പാണ് ശ്രുതിയ്ക്ക് അവളുടെ പ്രിയതമനേയും നഷ്ടമായത്. തീരാ ദുഖത്തിലും താൻ അതിജീവിക്കുമെന്ന് പറഞ്ഞ് ആ പെൺകുട്ടിയുടെ മനോദൈര്യം എന്നും മറ്റ് പെൺകുട്ടികൾക്ക് ഒരു മാതൃക തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments