തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ചേലക്കരയില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയതിനെ പറ്റി ചോദിക്കാനായിരുന്നു.
ആംബുലന്‍സിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷന്റെ വണ്ടിയിലാണ് താന്‍ പോയതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് പശ്ചാത്തലം ഉള്ളതിനാലാണ് ഇപ്പോഴത്തെ അന്വേഷണം നടക്കുന്നത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെ സംബന്ധിച്ചുള്ള വിഷയത്തെ പറ്റിയും അദ്ദേഹം ചര്‍ച്ച ചെയ്തു.