തിരുവനന്തപുരം : ഇടതുപക്ഷ സർക്കാർ, ജീവനക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിൽ സംശയമുണ്ടെന്ന് ക്ഷാമബത്ത വിഷയത്തിൽ നിലപാട് വ്യക്തമാക്കി ജോയിന്റ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ. കഴിഞ്ഞ ദിവസം ധനവകുപ്പ് അനുവദിച്ച ക്ഷാമബത്തയ്ക്ക് ഒപ്പം നൽകേണ്ടിയിരുന്ന കുടിശിക നൽകാതിരുന്നതുമായി ബന്ധപ്പെട്ട് മലയാളം മീഡിയ ഡോട്ട് ലൈവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിശദമായ വീഡിയോ സ്റ്റോറി കാണാം –
3% ക്ഷാമബത്ത അനുവദിച്ച വിഷയത്തിൽ വിലക്കയറ്റമില്ലെങ്കിൽ ക്ഷാമബത്ത വേണ്ട എന്നാണ് തങ്ങളുടെ നിലപാട് എന്ന് ജയചന്ദ്രൻ കല്ലിങ്കൽ പറഞ്ഞു. ഇടതുപക്ഷ സർക്കാർ ജീവനക്കാരെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിൽ സംശയമുണ്ടെന്നും , സർക്കാർ ജീവിക്കാർക്ക് ശമ്പളം കൊടുത്തല്ല ഖജനാവ് മുടിയുന്നതെന്നും പറഞ്ഞ അദ്ദേഹം എവിടെയാണ് സർക്കാരിന്റെ കണക്ക് കൂട്ടലുകൾ പാളുന്നത് എന്നതിന്റെ സൂചനയും നൽകി.
മുൻപത്തെപ്പോലെ ജീവനക്കാരെ മൂന്നായി തിരിച്ചു ഏറ്റവും ഉയർന്ന കാറ്റഗറിയിൽ വരുന്നവർക്ക് കുറഞ്ഞ നിരക്കിലുള്ള ക്ഷാമബത്തയും ഏറ്റവും താഴെ കാറ്റഗറിയിൽ വരുന്നവർക്ക് കൂടിയ നിരക്കിലുള്ള ക്ഷാമബത്തയും മധ്യത്തിൽ വരുന്നവർക്ക് മീഡിയം നിരക്കിലുള്ള ബത്തയും അനുവദിച്ചാൽ സർക്കാരിന്റെ സാമ്പത്തികബാധ്യതക്ക് കുറവുണ്ടാകില്ലേ?