തിരുവനന്തപുരം: പുരം കലക്കലില്‍ വീണ്ടും തന്രെ പ്രസ്താവന വ്യക്തമാക്കി മുഖ്യമന്ത്രി. തൃശൂര്‍ പൂരം അലങ്കോലമായിട്ടില്ല. എന്നാല്‍ അതിന് ശ്രമം ഉണ്ടായി. ഇത് തന്നെയാണ് എന്നും തന്രെ നിലപാടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. ഏറെ വിമര്‍ശനങ്ങള്‍ ഉണ്ടാക്കിയ ഒന്നായിരുന്നു പൂരം കലക്കല്‍ പ്രശ്നം. പോലീസ് കെസെടുക്കണമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ പ്രതിനിധികളും ആവിശ്യപ്പെട്ടിരുന്നു. ഒടുവില്‍ ഞായാറാഴ്ച്ച വൈകിട്ടൊടെയാണ് പോലീസ് കെസെടുത്തത്.
പൊതുവെയുള്ള അന്വേഷണത്തിനായിട്ടാണ് കേസെടുത്തിരിക്കുന്നത്. പൂരത്തില്‍ വെടിക്കെട്ട് വൈകിയിരുന്നു. പൂരം അലങ്കോലപ്പെട്ടു എന്ന് സ്ഥാപിക്കേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. പൂരാഘോഷത്തിലെ ഇടപെടലുകള്‍ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥ തലത്തിലുള്ളവര്‍ കുറ്റം ചെയ്തെങ്കില്‍ ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.