വഡോദര: ഇന്ത്യയ്ക്ക് തദ്ദേശീയമായി സൈനിക വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനായുള്ള ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡ് എയര്‍ക്രാഫ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. ഗുജറാത്തിലെ വഡോദര നഗരത്തിലാണ് ഇന്ത്യയിലെ സൈനിക വിമാനങ്ങള്‍ക്കായുള്ള ആദ്യത്തെ സ്വകാര്യ മേഖലയുടെ എയര്‍ക്രാഫ്റ്റ് എത്തിയിരിക്കുന്നത്.
ഒരുമിച്ചുള്ള ഉദ്ഘാടനത്തിലൂടെ ഇന്ത്യ-സ്പെയിന്‍ ബന്ധം ശക്തിപ്പെടുത്തുക മാത്രമല്ല, ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദ വേള്‍ഡ്’ എന്ന ദൗത്യത്തിന് ഊന്നല്‍ നല്‍കുകയുമാണ് ചെയ്യുന്നതെന്ന് മോദി പറഞ്ഞു. ഇവിടെ നിര്‍മിക്കുന്ന വിമാനങ്ങള്‍ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ടാറ്റ ഗ്രൂപ്പിന്റെ സൗകര്യത്തില്‍ നിന്നുള്ള ആദ്യത്തെ വിമാനം 2026 ല്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ വ്യാവസായിക ശക്തിയുടെ ഏറ്റവും മികച്ച വക്താവാണ് ടാറ്റ.
അതിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഈ ഗ്രഹത്തിലെ എല്ലാ രാജ്യങ്ങളിലും ഉണ്ട്… എന്റെ രാജ്യത്തിന്, സ്‌പെയിനിന്, എയര്‍ക്രാഫ് പങ്കാളിത്തത്തില്‍ എത്താന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു. തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ വിമാനം രണ്ട് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യുമെന്ന് ഉറപ്പിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ വ്യക്തമാക്കി.