മുംബൈ: മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടികയും ബിജെപി പുറത്തിറക്കി. 25 സ്ഥാനാര്‍ത്ഥികളാണ് നപട്ടികയിലുള്ളത്. 146 സീറ്റുകളിലേക്കാണ് ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. 288 അംഗ മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 നും ഫലം നവംബര്‍ 23 നും പ്രഖ്യാപിക്കും. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് ചേര്‍ന്ന പലരും ബിജെപിക്കായി മത്സരിക്കുന്നുണ്ട്.
മുന്‍ ലോക്സഭാ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ ശിവരാജ് പാട്ടീലിന്റെ മരുമകളായ അര്‍ച്ചന പാട്ടീല്‍-ചകുര്‍ക്കര്‍ ലാത്തൂര്‍ സിറ്റി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ചിലാണ് അവര്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നത്. ഫഡ്നാവിസിന്റെ പേഴ്സണല്‍ അസിസ്റ്റന്റായി വര്‍ഷങ്ങളോളം സേവനമനുഷ്ഠിച്ചിട്ടുള്ള സുമിത് വാങ്കഡെയാണ് അര്‍വി നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി.
കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രഞ്ജീത് ദേശ്മുഖിന്റെ മകന്‍ ആശിഷ് ദേശ്മുഖിന് നാഗ്പൂര്‍ ജില്ലയിലെ സാവ്നറില്‍ നിന്ന് മത്സരിക്കും.സിറ്റിംഗ് എം.എല്‍.എ ഭാരതി ലവേക്കര്‍ മെട്രോ പോളിസിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള വെര്‍സോവയില്‍ നിന്നാണ് മത്സരിക്കുന്നത്. ബിജെപിയുടെ മൂന്നാം പട്ടികയില്‍ ലവേക്കറും അര്‍ച്ചന പാട്ടീല്‍-ചകൂര്‍ക്കറും ഉള്‍പ്പെടെ നാല് സ്ത്രീ സ്ഥാനാര്‍ ത്ഥികള്‍ മത്സരിക്കുന്നുണ്ട്.