ജാര്‍ഖണ്ഡ്; ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കാലുമാറി ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് മനാഷ് സിന്‍ഹ. പലരും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മറ്റ് പാര്‍ട്ടിയിലേയ്ക്ക് കാലുമാറാറുണ്ട്. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും ഒരുമിച്ചാണ് മത്സരിക്കുന്നത്. അതിനാല്‍ തന്നെ ഭൂരിപക്ഷം നേടുമെന്നാണ് കരുതപ്പെടുന്നത്. മനാഷ് സിന്‍ഹയുടെ കാലുമാറല്‍ കോണ്‍ഗ്രസിന് ശക്തമായ അടി തന്നെയാണ്.
ജാര്‍ഖണ്ഡ് ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് രവീന്ദ്ര റായിയും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും ചേര്‍ന്ന് അദ്ദേഹത്തെ കാവി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്. കഴിഞ്ഞ 27 വര്‍ഷമായി ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സേവിക്കുകയും വ്യത്യസ്ത പദവികള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പാര്‍ട്ടിയില്‍ അര്‍പ്പണബോധമുള്ള പ്രവര്‍ത്തകര്‍ക്ക് ഒരു ബഹുമാനവും അവശേഷിക്കുന്നില്ല. അതിനാല്‍, ഞാന്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് സിന്‍ഹ വ്യക്തമാക്കി.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി സിന്‍ഹ പറഞ്ഞു.