ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ വസന്ത് വിഹാറിന്റെ പേര് മാറ്റുമെന്ന് വ്യക്തമാക്കി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. ജമൈക്ക നഗര്‍ എന്നാണ് പുനര്‍ നാമകരണം ചെയ്യുന്നത്. വസന്ത് മാര്‍ഗിലെ 8 ബി റോഡില്‍ നിന്ന് വസന്ത് വിഹാര്‍ വരെയുള്ള പ്രദേശത്തിനാണ് ജമൈക്കയുടെ ബഹുമാനാര്‍ത്ഥം ജമൈക്ക നഗര്‍ എന്ന് പേരിട്ടിരിക്കുന്നത്.
ഇരുരാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ശക്തമായ സുമനസ്സുകളുടെ പ്രതീകമായാണ് തെരുവിന്റെ പേര് മാറ്റുന്നത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രാലയത്തിനും മുനിസിപ്പില്‍ കമ്മീഷന്‍ അയച്ച കത്തില്‍, ജമൈക്കയിലെ ഹൈക്കമ്മീഷന്‍ റോഡിന്റെ പേര്
ജമൈക്ക മാര്‍ഗ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ ഇതിന്റെ പേര് ‘മര്‍കസ് ഗാര്‍വി മാര്‍ഗ്’ എന്നാണുള്ളത്. ഡോ. ബി.ആര്‍. അംബേദ്ക്കറിന് ജമൈക്കന്‍ ഗവണ്‍മെന്റ് നല്‍കിയ ബഹുമതിക്ക് പ്രത്യുപകാരമായിട്ടാണ് വസന്ത് വിഹാറിലെ ബി-9 ലെയ്ന്‍/റോഡിന് ജമൈക്ക എന്ന് പേരിടുന്നത്.