ഈ ഗ്രാമത്തിൽ സ്ത്രീകൾ വസ്ത്രം ധരിക്കാറില്ല !

ഗ്രാമങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ രാജ്യം. ഇതിൽ ഓരോ ഗ്രാമങ്ങളിലും ഓരോ ആചാരങ്ങളാണ് നിലനിൽക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. വിചിത്രമായ ഗ്രാമങ്ങളെക്കുറിച്ചും അവിടെയുള്ള ആചാരങ്ങളെ കുറിച്ചും നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് ഇന്ത്യയിലെ ഒരു ഗ്രാമം പിന്തുടരുന്ന വിചിത്രമായ പാരമ്പര്യത്തെ കുറിച്ചാണ്. അത് കേട്ടാൽ നിങ്ങൾ ഞെട്ടും.

ഹിമാൽപ്രദേശിലെ മണികർണ താഴ്‌വരയിലെ പിനി എന്ന ഗ്രാമത്തിലാണ് ഈ വിചിത്രമായ ആചാരം ഉള്ളത്. സ്ത്രീകൾ വസ്ത്രങ്ങൾ ധരിക്കാതെ നഗ്നരായി നടക്കണം എന്നതാണ് ആചാരം. എന്നാൽ വർഷം മുഴുവനും അല്ല, മറിച്ച് വർഷത്തിൽ അഞ്ച് തവണയാണ് സ്ത്രീകൾ ഈ ആചാരം പാലിക്കേണ്ടത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ആചാരം ഇന്ന് ആളുകൾ അനുസരിച്ച് പോരുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ഈ അഞ്ച് ദിവസവും സ്ത്രീകൾ വീട്ടിൽ തന്നെ കഴിയണം. അവർ വീടിനു പുറത്തിറങ്ങാറില്ല.

അത്തരമൊരു സാഹചര്യത്തിൽ, ആർക്കും അവരെ കാണാൻ കഴിയില്ല. വീട്ടിൽ തന്നെ അവർ തുടരുന്നു. സ്ത്രീകൾ മാത്രമല്ല ഈ വേളയിൽ പുരുഷന്മാരും ചില ചിട്ടകൾ പാലിക്കേണ്ടതാണ്. വർഷത്തിൽ അഞ്ച് ദിവസം വസ്ത്രം ഉപേക്ഷിച്ചില്ലെങ്കിൽ സ്ത്രീകൾക്ക് അപകടം സംഭവിക്കും എന്നാണ് ഈ ഗ്രാമത്തിലുള്ളവരുടെ വിശ്വാസം. പിശാചുക്കൾ ആണ് അപകടം ഉണ്ടാക്കുക എന്നും ഇവർ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഇവരുടെ ഗ്രാമം പിശാചുക്കൾ പിടിച്ചെടുത്തിരുന്നു. ആ സമത്ത് അസുരന്മാർ വിവാഹിതരായ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിക്കുന്ന സ്ത്രീകളെ പിടിച്ചുകൊണ്ട് പോയിരുന്നു.

പിന്നീട് ലഹുവാ ഘോണ്ട് എന്ന ദൈവം പ്രത്യക്ഷപ്പെട്ട് ഈ പിശാചിനെ ഇല്ലാതെ ആക്കുകയായിരുന്നു. ഭംഗിയുള്ള വസ്ത്രങ്ങൾ ഉപയോഗിച്ചതുകൊണ്ടാണ് അസുരന്മാർ സ്ത്രീകളെ പിടിച്ചുകൊണ്ട് പോയത് എന്നാണ് ഇവിടെയുള്ളവർ വിശ്വസിക്കുന്നത്. അതിനാലാണ് സ്ത്രീകൾ അഞ്ച് ദിവസം വസ്ത്രം ഉപേക്ഷിക്കുന്നത്. അതേസമയം ഈ ആചാരം അനുഷ്ടിക്കുന്ന വേളയിൽ ഭർത്താക്കാന്മാർ സ്ത്രീകളുമായി സംസാരിക്കരുത്. മദ്യപിക്കുകയോ മാംസം കഴിക്കുകയോ ചെയ്യരുത്. ഇത് ദൈവ സാന്നിദ്ധ്യം ഇല്ലാതാക്കുകയും അപകടം വിളിച്ചുവരുത്തുകയും ചെയ്യുമെന്നും ഇവർ വിശ്വസിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments