NationalPolitics

പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ ‘ഭരണപക്ഷത്തെ’ വിമര്‍ശിച്ച് വിജയ്

വില്ലുപുരം; തമിഴകത്തിന്‍രെ രാഷ്ട്രീയത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ വിജയ്. തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം അതി ഗംഭീരമായി തുടങ്ങി. മൂന്ന് ലക്ഷത്തോളം ജനങ്ങളെയാണ് വിജയ് അഭിസംബോധന ചെയ്തത്. അന്‍പത് കോടിയിലധികം ചെലവിട്ടാണ് പാര്‍ട്ടിയുടെ പ്രഥമ സമ്മേളനം ഒരുക്കിയിരിക്കുന്നത്. ചെന്നൈ മുതല്‍ 100 കിലോമീറോളമുള്ള റോഡുകളില്‍ വിജയിയുടെ ബാനറുകളും ഫ്‌ലെക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും വെച്ച് അലങ്കരിച്ചിരുന്നു.

അതേസമയം, പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ തന്നെ ഭരണപാര്‍ട്ടിയായ ഡിഎംകെയെ കടന്നാക്രമിച്ചിരുന്നു വിജയ്. ഒരു കുടുംബം” ”അണ്ടര്‍ഗ്രൗണ്ട് ഡീലിംഗ്” നടത്തി സംസ്ഥാനത്തെ കൊള്ളയടിക്കുകയാണെന്ന് ആരോപിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെയും കുടുംബത്തെയും എതിര്‍ക്കാന്‍ തന്നെയാണ് വിജയിയുടെ നിലപാടെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അതേസമയം സ്റ്റാലിന്റെ മകനും നടനും തമിഴ് നാടിന്‍രെ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വിജയിക്ക് എല്ലാവിധ ആശംസകളും നേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *