പൂരം കലക്കല്‍, ഒടുവില്‍ കേസെടുത്ത് പോലീസ്‌

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയതില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ ശേഷം പോലീസ് ഒടുവില്‍ കേസെടുത്തു. ഇന്‍സ്‌പെക്ടര്‍ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ (എസ്‌ഐടി)പോലീസ് ഇന്‍സ്‌പെക്ടറുടെ പരാതിയിലാണ് കെസെടുത്തതെങ്കിലും പ്രതി സ്ഥാനത്ത് ആരെയും ചേര്‍ത്തിട്ടില്ല.

വിവിധ പരാതികളുടേയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാവിശ്യപ്പെട്ട് ഇന്ന് നല്‍കിയ പരാതിയിലാണ് കെസെടുത്തത്. പൂരം കലങ്ങിയില്ലെന്ന് മുഖ്യമന്ത്രിയും പറഞ്ഞിരുന്നു. പൂരം കലക്കലില്‍ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നായിരുന്നു എഡിജിപി എംആര്‍ അജിത്ത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍ പൊതുവായ പരാതിയിലാണ് പോലീസ് നിലവില്‍ കേസെടുത്തത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments