ഹത്രാസ് : ഭർത്താവ് സുന്ദരനല്ലാത്തതിൽ ഭാര്യ ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഹത്രാസ് സിയാൽ ഖേദ മൊഹല്ലയിലാണ് സംഭവം. തൗഫീഖിന്റെ ഭാര്യ സിമ്രാൻ എന്ന 25 കാരിയാണ് മനംനൊന്ത് ജീവനൊടുക്കിയത്. 4 മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം.
സിമ്രാൻ അലിഗഢിലെ ജാഫറാബാദിലെ ബറുല സ്വദേശിനിയായിരുന്നു. വിവാഹ ജീവിതത്തിൽ സിമ്രാൻ സന്തോഷവതി അല്ലായിരുന്നുവെന്നും സുന്ദരനായ ഭർത്താവിനെ വേണമെന്ന് ആഗ്രഹം പറഞ്ഞിരുന്നതായും അയൽ വാസികൾ പറയുന്നു. കഴിഞ്ഞ ദിവസം തൗഫീഖ് ജോലിയ്‌ക്ക് പോയതിന് ശേഷം സിമ്രാനെ ആരും വീടിന് പുറത്തു കണ്ടിരുന്നില്ല. അങ്ങനെ സിമ്രാനെ അന്വേഷിച്ചെത്തിയ അയൽക്കാരാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.