മധ്യസ്ഥ നിയമം ഭേദഗതി ചെയ്യാനുള്ള കരട് ബിൽ അവതരിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ആർബിട്രേഷൻ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. സ്ഥാപനപരമായ വ്യവഹാരത്തിന് “കൂടുതൽ ഉത്തേജനം” നൽകാനും അത്തരം കേസുകളിൽ കോടതി ഇടപെടൽ കുറയ്ക്കാനും ലക്ഷ്യമിട്ടാണ് നടപടി. ഇതിന്റെ ഭാഗമായി, നിയമ മന്ത്രാലയത്തിൻ്റെ നിയമകാര്യ വകുപ്പ് 2024 ലെ കരട് ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ (ഭേദഗതി) ബില്ലിൽ നിർദ്ദേശങ്ങൾ ക്ഷണിച്ചു.

ഈ ഭേദഗതികളിലൂടെ ഇൻസ്റ്റിറ്റിയൂഷണൽ ആർബിട്രേഷന് കൂടുതൽ ഉത്തേജനം നൽകുക, മധ്യസ്ഥതകളിൽ കോടതി ഇടപെടൽ കുറയ്ക്കുക, സമയബന്ധിതമായി ആർബിട്രേഷൻ നടപടികൾ അവസാനിപ്പിക്കുക എന്നിവയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

തർക്കത്തിലുള്ള ഇരു കക്ഷികൾ പരസ്പരസമ്മതത്തോടെ ഒന്നോ അതിലധികമോ ആളുകളെ മധ്യസ്ഥനായി അഥവാ മധ്യസ്ഥന്മാരായി തീരുമാനിച്ച്, ഈ തർക്കം പരിശോധിച്ച് തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തുകയും ഈ തീരുമാനം ഇരുകക്ഷികൾക്കുമിടയിൽ പരസ്പരം അംഗീകരിക്കുമെന്നും, ബാധകമായിരിക്കുമെന്നും സമ്മതിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെയാണ് ആർബിട്രേഷൻ എന്ന് പറയുന്നത്.

മുൻ നിയമ സെക്രട്ടറിയും മുൻ ലോക്‌സഭാ ജനറൽ സെക്രട്ടറിയുമായ ടി.കെ. വിശ്വനാഥൻ അധ്യക്ഷനായ വിദഗ്ധ സമിതി, മാസങ്ങൾക്കുമുമ്പ് ആർബിട്രേഷൻ മേഖലയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നിയമമന്ത്രാലയത്തിന് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നിയമ മന്ത്രാലയം കരട് ബിൽ അവതരിപ്പിച്ചത്. ‘അടിയന്തര മധ്യസ്ഥത’ എന്ന ആശയമാണ് കരട് ബില്ലിൽ നിർദ്ദേശിക്കുന്നത്.’

ഇടക്കാല നടപടികൾ നൽകുന്നതിനായി, ആർബിട്രൽ ട്രൈബ്യൂണലിൻ്റെ ഭരണഘടനയ്ക്ക് മുമ്പായി,ആർബിട്രൽ സ്ഥാപനങ്ങൾ “അടിയന്തര ആർബിട്രേറ്ററെ”നിയമിക്കാമെന്ന് നിർദ്ദേശിച്ച ഭേദഗതിയിൽ പറയുന്നു. നിയമിക്കപ്പെട്ട അടിയന്തര മധ്യസ്ഥൻ (ആർബിട്രേറ്റർ ) കൗൺസിൽ വ്യക്തമാക്കുന്ന രീതിയിൽ നടപടികൾ നടത്തുന്നതാണ്. അതേസമയം, നിലവിലെ നിയമത്തിലെ ചില വ്യവസ്ഥകളും കരട് ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീക്കം ചെയ്ത ഭാഗങ്ങളിൽ ഒന്ന് പാർലമെൻ്റിൻ്റെ ഇരുസഭകളും സെഷൻ നടക്കുമ്പോൾ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളുമായി ബന്ധപ്പെട്ടതാണ്.

എന്താണ് ആർബിട്രേഷൻ?

തർക്കത്തിലുള്ള ഇരു കക്ഷികൾ പരസ്പരസമ്മതത്തോടെ ഒന്നോ അതിലധികമോ ആളുകളെ മധ്യസ്ഥനായി അഥവാ മധ്യസ്ഥന്മാരായി തീരുമാനിച്ച്, ഈ തർക്കം പരിശോധിച്ച് തീരുമാനമെടുക്കാൻ ചുമതലപ്പെടുത്തുകയും ഈ തീരുമാനം ഇരുകക്ഷികൾക്കുമിടയിൽ പരസ്പരം അംഗീകരിക്കുമെന്നും, ബാധകമായിരിക്കുമെന്നും സമ്മതിക്കുകയും ചെയ്യുന്ന സമ്പ്രദായത്തെയാണ് ആർബിട്രേഷൻ എന്ന് പറയുന്നത്.

1996-ൽ പാസാക്കിയ ആർബിട്രേഷൻ ആൻഡ് കൺസിലിയേഷൻ ആക്റ്റ് രാജ്യത്തെ പ്രധാന നിയമനിർമ്മാണമാണ്, ഇത് 2015, 2019, 2021 വർഷങ്ങളിൽ ഇതിന് മുമ്പ് മൂന്ന് തവണ ഭേദഗതി ചെയ്തിട്ടുണ്ട്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments